വടവാതൂർ: വിജയപുരം പഞ്ചായത്തിൽ വടവാതൂരിൽ 90 % പൊള്ളലേറ്റ യുവതി മരിച്ചു. വടവാതൂർ കൊച്ചുപറമ്പിൽ ലീനാ (19) യാണ് വൈകിട്ടോടെ മരണപ്പെട്ടത്. മണ്ണെണ്ണ ദേഹത്ത് വീണാണ് യുവതിക്ക് പൊള്ളലേറ്റതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ശരീരത്തിൽ പടർന്ന തീയിൽ നിന്നും 90% പൊള്ളലേറ്റ യുവതിയെ ആ ശുപത്രിയിലെത്തിക്കാൻ പലരുടെയും സഹായം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല. ഈ സമയം വിജയപുരം പഞ്ചായത്ത് കമ്മറ്റി കൂടി വരികയായിരുന്നു.
വിവരമറിഞ്ഞയുടൻ വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി റ്റി സോമൻകുട്ടി പഞ്ചായത്ത് കമ്മറ്റി നിർത്തി വെച്ച് അപകടസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.
സോമൻകുട്ടിയും സഹപ്രവർത്തകരായ മിഥുനും, മറ്റു പഞ്ചായത്ത് മെമ്പർമാരും ചേർന്ന് യുവതിയെ പള്ളി വക ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാൽ ആശുപത്രിയിലെത്തിച്ചയുടൻ യുവതി മരണപ്പെട്ടു. പഞ്ചായത്ത് കമ്മറ്റി നിർത്തി വെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമൻകുട്ടി മറ്റു ജനപ്രതിനിധികൾക്ക് മാതൃകയാവുകയാണ്.










Manna Matrimony.Com
Thalikettu.Com





