പത്തിരിപ്പാല: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പാലപ്പുറം സ്വദേശി മരിച്ചു.കാർ നിർത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ പാതയോരത്തെ കൈവരി ഭിത്തിയിലിടിച്ചു കയറിയാണ് നിന്നത്.
പാലപ്പുറം ശാന്തിനിലയം ശ്രേയസ്സിൽ ചീരാത്തൊടി ബാബുരാജാണ് മരിച്ചത്.54 വയസായിരുന്നു.
പാലക്കാട് – കുളപ്പുള്ളി സംസ്ഥാന പാതയിൽ പഴയലെക്കിടി സെക്കന്റ് വില്ലേജിന് സമീപം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം നടന്നത്. കോട്ടായിലെ ഭാര്യവീട്ടിൽ പോയി വരികയായിരുന്നു ബാബുരാജ്.
വണ്ടിയിൽ മകളും പേരക്കുട്ടിയും ഒത്തായിരുന്നു പാലപ്പുറം വീട്ടിലേക്ക് ഇവർ മടങ്ങിയത്. ഇതിനിടെ ആയിരുന്നു അപകടം.










Manna Matrimony.Com
Thalikettu.Com




