ചിത്രം സീതാ രാമം തിയറ്ററുകളിൽ തേരോട്ടം തുടരുകയാണ്. ഹനു രാഘവപുടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് തിയറ്ററുകളിൽ എത്തിയത്.
ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേക്ഷകർ പങ്കുവെയ്ക്കുന്നത്. പാൻ ഇന്ത്യൻ തലത്തിൽ ചിത്രവും ദുൽഖറിന്റെ പ്രകടനവുമെല്ലാം ശ്രദ്ധേയമായികഴിഞ്ഞു. ചിത്രം ബോക്സ് ഓഫീസിൽ നേട്ടം കൊയ്യുകയാണ്.
പത്ത് ദിവസം കൊണ്ട് സീതാ രാമത്തിൻ്റെ ആഗോള ബോക്സ് ഓഫിസ് കളക്ഷന്‍ 50 കോടി രൂപയായെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതോടെ മറ്റൊരു റെക്കോർഡ് കൂടി ദുൽഖർ സൽമാന് സ്വന്തമാകുകയാണ്.
ഒരു മലയാള താരം തെലുങ്ക് സിനിമയില്‍ എത്തി 50 കോടി നേടുന്നത് ഇത് ആദ്യമാണ്.
‘സീതാരാമ’ത്തിലൂടെ തെലുങ്കിലെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്
യു എസിൽ പ്രീമിയറുകളിൽ നിന്നടക്കം 1.67 കോടിയിലേറെയാണ് ആദ്യദിന കളക്ഷനായി ലഭിച്ചിരിക്കുന്നത്. ഇതോടെ യു എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള താരം എന്ന റെക്കോർഡ് ദുൽഖർ നേരത്തെ സ്വന്തമാക്കി.
ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറിനും പുറമെ രശ്മിക മന്ദാനയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.1960കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം.