തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്നേശ് ശിവനും ഇക്കഴിഞ്ഞ ദിവസമാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചതിന്റെ ചിത്രങ്ങളും വിഘ്‌നേശ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ‘ദയവായി എല്ലാവരും വാക്സീന്‍ എടുക്കമെന്നും ജാഗ്രതയോടെ കോവിഡിനെതിരെ പോരാടണ’മെന്നുമുള്ള കുറിപ്പോടെയാണ് വിഘ്നേശ് ശിവന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
പിന്നാലെ നടി നയന്‍താരയ്‌ക്കെതിരെ വന്‍ വിമര്‍ശനവും ട്രോളുകളും നിറയുകയും ചെയ്തു. നയന്‍താരയുടെ ചിത്രത്തില്‍ സിറിഞ്ചും മരുന്നും ഇല്ലെന്നും വാക്സിന്‍ എടുക്കുന്നതായി അഭിനയിക്കുകയാണെന്നുമാണ് ആരോപണം ഉയര്‍ന്നു.
ഈ സാഹചര്യത്തില്‍, നയന്‍താരയോടടുത്ത വൃത്തങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തി. ചിത്രത്തിന്റെ മാഗ്‌നിഫൈഡ് വേര്‍ഷന്‍ പോസ്റ്റ് ചെയ്താണെന്ന് ഇവര്‍ പ്രതികരിക്കുന്നു. സൂക്ഷിച്ച് നോക്കിയാല്‍ സിറിഞ്ച് കാണാമെന്നും നയന്‍താര വാക്സിന്‍ സ്വീകരിച്ചത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടികൂടിയാണെന്നും വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com




