കൊച്ചി: മലയാളം, തമിഴ് സിനിമകളിലെ ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമാലോകത്തെത്തി പിന്നീട് ഗുണ്ടാ വേഷങ്ങളിലൂടെ തിളങ്ങി നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് നടൻ ബിനീഷ് ബാസ്റ്റിൻ. ദളപതി വിജയ് ചിത്രം തെരിയിലൂടെയാണ് ബിനീഷ് ഏറെ ശ്രദ്ധ നേടിയത്. കഴിഞ്ഞ 10 വർഷമായി മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ച പരിചയമുണ്ട് ബിനേഷിന്. അഭിനയ ജീവിതത്തിനിടയിൽ ബിനീഷ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
ദിലീപ് നായകനായി എത്തിയ പാണ്ടിപ്പട എന്ന സിനിമയിലൂടെ സിനിമയിൽ തുടക്കം കുറിച്ച ബിനീഷ് വില്ലന്‍ വേഷങ്ങളായിരുന്നു കൂടുതലും അഭിനയിച്ചത്. പോക്കിരിരാജ,പാസഞ്ചര്‍,അണ്ണന്‍ തമ്പി,എയ്ഞ്ചല്‍ ജോണ്‍,ഹോളിവുഡ് ചിത്രമായ ഡാം 999, പാവാട, ആക്ഷന്‍ ഹീറോ ബിജു, പൊറിഞ്ചു മറിയം ജോസ് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള ബിനീഷ് തെരി എന്ന തമിഴ് സിനിമയില്‍ ഇളയദളപതി വിജയിക്കൊപ്പം അഭിനയിച്ചതാണ് വഴിത്തിരിവായത്. ശേഷം നിരവധി നല്ല വേഷങ്ങള്‍ താരത്തെ തേടി എത്തി.

300 എന്ന ഇംഗ്ലീഷ് ചിത്രത്തിലെ സ്പാർട്ടന്റെ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നീളമുള്ള താടിയാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ മുഖമുദ്ര. അഭിനയത്തിന് പുറമെ മോഡലിംഗിലും ബിനേഷിന് അഭിനിവേശമുണ്ട്. അറ്റ്ലിയുടെ വിജയ് ചിത്രമായ തെറിയിൽ ബിനേഷ് ഒരു പ്രധാന വേഷമാണ് ചെയ്തത്. നെഗറ്റീവ് ഷേഡുകളുള്ള പ്രേം എന്ന കഥാപാത്രത്തിന് അദ്ദേഹം ജീവൻ നൽകുന്നു.
കൊച്ചി തോപ്പുംപടി സ്വദേശിയായ ഇദ്ദേഹാം മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തമായ ഒരു ശൈലിയാണ് സ്വീകരിച്ച് വരുന്നത്. ലോക്ക് ഡൌൺ സമയങ്ങളിൽ യു ട്യൂബ് , ഫെസ്ബൂക് വീഡിയോകൾ ചെയ്ത് അപ്‌ലോഡ് ചെയ്തിരുന്നു. ഇത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി മാറിയിരുന്നു. ഫെസ്ബൂക് യൂട്യൂബ് പേജുകളിലായി ഏകദേശം ഒരു ലക്ഷത്തോളം സബ്ക്രൈബ്ര്സ് ഇപ്പോൾ ഇദ്ദേഹത്തിനുണ്ട്.
തന്റെ ഫെസ്ബൂക് വീഡിയോകൾ ഷെയർ ചെയ്യുന്നവരിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത് അവരെ വീട്ടിൽ പോയി കാണുന്ന രീതിയാണ് ഇദ്ദേഹം ഇപ്പോൾ സ്വീകരിച്ച് വരുന്നത്. ജനപ്രിയ നടൻ വീട്ടുപടിക്കൽ എത്തുമ്പോഴാണ് ഷെയർ ചെയ്തവർ കാര്യമറിയുന്നത്.

കേരളത്തിന്റെ ഏതു മുക്കിലും മൂലയിലുമാണെങ്കിലും ബിനീഷ് ബാസ്റ്റിൻ തന്റെ കാറിൽ അവിടെയെത്തി ആരാധകരെ സന്ദർശിക്കുകയാണ് ചെയ്യുന്നത്. അവരോടൊപ്പം ഭക്ഷണം കഴിച്ച്, ഫോട്ടോയെടുത്തതിന് ശേഷമാണു ബിനീഷിന്റെ മടക്കം.
ആർക്കു വേണമെങ്കിലും തന്നെ കാണാൻ വീട്ടിൽ വരാമെന്ന് ബിനീഷ് ബാസ്റ്റിൻ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചെറിയ സീരിയലുകളിൽ പോലും വേഷം ചെയ്തിട്ടുളവർക്ക് പോലും സമൂഹമുൻപിൽ എത്തുമ്പോൾ വലിയ ജാഡയാണ്. ഇതിൽ നിന്നും ഏറെ വ്യത്യസ്തനാവുകയാണ് ബിനീഷ് ബാസ്റ്റിൻ എന്ന കൊച്ചിക്കാരനായ നടൻ.
ബിനീഷ് ബാസ്റ്റിന്റെ യു ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബിനീഷ് ബാസ്റ്റിന്റെ ഫെസ്ബൂക് പേജ് ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിപ്പോർട്ട്: ക്രിസ്റ്റിൻ കിരൺ തോമസ്, എഡിറ്റർ










Manna Matrimony.Com
Thalikettu.Com







