ഏഴ് വർഷങ്ങൾക്ക് ശേഷം നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും വീണ്ടും ഒരുമിക്കുന്നു. പുതിയ സിനിമയുടെ പ്രഖ്യാനം ഇന്ന് നടക്കും. ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമെത്തുന്ന ജോഷി ചിത്രമായതിനാൽ തന്നെ ആരാധകർ ഏറെപ്രതീക്ഷയിലാണ്. 2014ൽ ഇറങ്ങിയ സലാം കാശ്മീർ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രവർത്തിച്ചത്.
മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷിയുമായി വീണ്ടും ഒരുമിക്കുന്ന സന്തോഷം ഏറെയാണെന്നാണ് സുരേഷ് ഗോപി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.
താരത്തിന്റെ 252-ാം ചിത്രമായൊരുങ്ങുന്ന സിനിമയിൽ ആർ.ജെ ഷാൻ, ജേക്ക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി, ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരുൾപ്പെടെയുള്ളവരുടെ ടീമാണ് ജോഷിയോടൊപ്പമുള്ളത്. പൊറിഞ്ചു മറിയം ജോസിന് ക്യാമറചലിപ്പിച്ചതും അജയ് ഡേവിഡ് കാച്ചപ്പിള്ളിയായിരുന്നു.
ആനക്കാട്ടിൽ ചാക്കോച്ചി, നരിമാൻ, കുട്ടപ്പായി, ആന്‍റണി പുന്നക്കാടൻ, ജോസഫ് വടക്കൻ തുടങ്ങി നിരവധി തീപാറുന്ന വേഷങ്ങൾ സുരേഷ് ഗോപിക്ക് നൽകിയ സംവിധായകനാണ് ജോഷി.










Manna Matrimony.Com
Thalikettu.Com





