വാലന്റൈന്‍സിനു ആരാധകര്‍ക്ക് സമ്മാനം നല്‍കാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ്. താരത്തിന്റെ പുതിയ സിനിമ രാധേശ്യാമിന്റെ ടീസറാണ് വാലന്റൈന്‍സ് ദിനത്തില്‍ പുറത്തെത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് താരം തന്നെയാണ് അറിയിച്ചത്. പൂജെ ഹെഡ്‌ജെ നായികയായി എത്തുന്ന ചിത്രം പിരിയഡ് റൊമാന്റിക് മൂവിയാണ്. 80 കളിലെ പ്രണയമാണ് ചിത്രത്തില്‍ പറയുന്നത്
രാധേശ്യാമിലെ ചെറിയ കാഴ്ചയുമായി പ്രണയദിനത്തില്‍ കാണാം എന്ന അടിക്കുറിപ്പിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. റോമിന്റെ മനോഹരമായ പാതയോരത്തിലൂടെ നടക്കുന്ന പ്രഭാസിനെയാണ് പോസ്റ്ററില്‍ കാണുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ രാവിലെ 9.18ന് ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.തെലുങ്കില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലേക്ക് മൊഴിമാറ്റി റിലീസിനെത്തും.










Manna Matrimony.Com
Thalikettu.Com





