സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവരുടെ ശബ്ദം പിന്നിലുള്ള മറ്റാരുടേയോ പ്രതിധ്വനിയാണെന്ന് സലിം കുമാര്‍. ഇവിടെ ജീവിക്കുന്ന മനുഷ്യന്‍ എന്ന നിലയില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം മാത്രമാണ് താന്‍ ചെയ്തത്, അതില്‍ രാഷ്ട്രീയമോ വംശമോ വിഷയമാക്കിയിട്ടില്ലെന്നും സലിം കുമാര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ സമരത്തിന്റെ കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന നിലപാട് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവരുടെ ശബ്ദമാണെന്ന് വിശ്വസിക്കുന്നില്ല. പിന്നിലുള്ള വേറെ ഏതോ ശബ്ദം സച്ചിനിലൂടെ പ്രതിധ്വനിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. അവയെ കീറിമുറിക്കാനും അതില്‍ രാഷ്ട്രീയം കാണാനും ശ്രമിക്കുന്നില്ലെന്ന് താരം പറഞ്ഞു.
ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് തോന്നി, ചെയ്തു. ജീവിക്കാന്‍ വായുവും വെള്ളവും കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ആവശ്യമുള്ളത് കര്‍ഷകരെയാണ്.
ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയപ്പോള്‍ എല്ലാം എന്റെ മുന്നില്‍ വന്നിരുന്നു. ഒരുപാട് ആലോചിച്ചിട്ട് തന്നെ എഴുതിയതാണെന്നും ഇത് ഒരു വിരലനക്കം പോലുമാവില്ലെന്ന് അറിയാമെന്നും സലിം കുമാര്‍ പറയുന്നു










Manna Matrimony.Com
Thalikettu.Com







