ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയോടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. വിരാട് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
അനുഷ്‌കയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് വിരാട് പോസ്റ്റിലൂടെ അറിയിച്ചു. നിരവധി പേര്‍ താര ദമ്പതികള്‍ക്ക് ആശംസകളുമായി എത്തി. ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിരാട് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
ഈ വര്‍ഷം ഓഗസ്റ്റിലാണ് ജീവിതത്തിലേയ്ക്ക് മൂന്നാമതൊരാള്‍ കൂടി എത്തുന്ന കാര്യം വിരാടും അനുഷ്‌കയും പങ്കുവച്ചത്. ഗര്‍ഭിണിയായ അനുഷ്‌കയെ വിരാട് ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് പങ്കുവച്ചത്.
— Virat Kohli (@imVkohli) January 11, 2021










Manna Matrimony.Com
Thalikettu.Com







