ഓണ്‍ലൈനിലൂടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്ത വ്യക്തിയുടെ ഇന്‍സ്റ്റഗ്രാം ഐഡി പരസ്യപ്പെടുത്തി നടി കവിത കൗശിക്. ശങ്കര്‍ എന്ന പേരുള്ള വ്യക്തിയാണ് ഈ നവരാത്രിക്കാലത്ത് തന്റെ സ്വകാര്യദൃശ്യങ്ങള്‍ പ്രസിദ്ധരായ വനിതാ താരങ്ങള്‍ക്ക് അയച്ചുകൊടുത്തതും ഒടുവില്‍ പരസ്യമാക്കപ്പെട്ടതും. ‘ഇയാളുടെ പേര് ശങ്കര്‍. ഇയാള്‍ രഹസ്യമായി അയാളുടെ സ്വാകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എനിക്കയച്ചുതന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ഇക്കാര്യം പുറത്തു പറഞ്ഞു.
എന്നാല്‍ ഇതു പരസ്യമാക്കാന്‍ ധൈര്യം ഇല്ലാത്ത പാവപ്പെട്ട സ്ത്രീകളുടെ അവസ്ഥ ഓര്‍ത്തുനോക്കൂ. ആരും എതിര്‍ത്തില്ലെങ്കില്‍ ഇയാളുടെ ഉപദ്രവം ഇനിയും വര്‍ഷങ്ങളോളം തുടരുമെന്നും വ്യക്തം. ദയവായി ശ്രദ്ധിക്കൂ…’ ഉപദ്രവിച്ച വ്യക്തിയെക്കുറിച്ചുള്ള സ്‌ക്രീന്‍ഷോട്ട് വിവരങ്ങള്‍ക്കൊപ്പം കവിത കുറിച്ചു.










Manna Matrimony.Com
Thalikettu.Com







