പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷ്ണയുടെ വിയോഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തള്ളി കുടുംബം രംഗത്ത്. ജാനകിയമ്മയുടെ ആരോഗ്യനിലയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന മുരളി കൃഷ്ണ (60) ജനുവരി 22-ന് പുലർച്ചെ 12:55-ന് മൈസൂരുവിൽ വെച്ചാണ് അന്തരിച്ചത്. മുരളി കൃഷ്ണയുടെ മകളും എസ് ജാനകിയുടെ കൊച്ചുമകളുമായ അപ്‌സരയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
മകന്റെ വേർപാടിൽ എസ് ജാനകി അതീവ ദുഃഖത്തിലാണെങ്കിലും അവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കുടുംബം അറിയിച്ചു.










Manna Matrimony.Com
Thalikettu.Com







