മേക്കിങിലും പ്രമേയത്തിലുമെല്ലാം വാര്‍പ്പു മാതൃകകളെ പൊളിച്ചെഴുതുന്ന സംവിധായകന്‍ ആണ് കൃഷാന്ത്. സിനിമയ്ക്ക് പുറമെ സീരീസ് ലോകത്തും കൃഷാന്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൃഷാന്ത് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മസ്തിഷ്‌ക മരണം. വിനായക ഫിലിംസിന്റെ ബാനറലില്‍ അജിത് വിനായക നിര്‍മിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
മസ്തിഷ്‌ക മരണം എ ഫ്രാങ്കെന്‌ബൈറ്റിങ് ഓഫ് സൈമണ്‍സ് മെമ്മറീസ് എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. സിനിമയ്ക്ക് പേരിടുന്നതിലെ വെറൈറ്റി പുതിയ ചിത്രത്തിലും തുടരുകയാണ് കൃഷാന്ത്. ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് നടി രജിഷ വിജയന്റെ മേക്കോവര്‍ ആണ്. ഇതുവരെ കാണാത്ത അത്ര ബോള്‍ഡ് ലുക്കിലാണ് ചിത്രത്തില്‍ രജിഷയെത്തുന്നത്.
രജിഷയില്‍ നിന്ന് ഇതുപോലൊരു മാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. രജിഷയുടെ ലുക്കും സിനിമയുടെ മോഷന്‍ പോസ്റ്ററുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പോയ വര്‍ഷം രജിഷ അഭിനയിച്ച ബൈസണും കളങ്കാവലും കയ്യടി നേടിയ സിനിമകളായിരുന്നു. തമിഴ് ചിത്രം സര്‍ദാര്‍ 2, കാട്ടാളന്‍ തുടങ്ങിയവയാണ് രജിഷയുടേതായി അണിയറയിലുള്ളത്.
ആവാസവ്യൂഹം, പുരുഷ പ്രേതം തുടങ്ങിയ സിനിമകളൊരുക്കിയ കൃഷാന്തിന്റെ പുതിയ സിനിമയാണ് മസ്തിഷ്‌ക മരണം. സയന്‍സ് ഫിക്ഷന്‍ ആണ് സിനിമ. ജഗദീഷ്, സുരേഷ് കൃഷ്ണ, നിരഞ്ജ് മണിയന്‍പിള്ള, സഞ്ജു ശിവറാം, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, മനോജ് കാന, സിന്‍സ് ഷാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.










Manna Matrimony.Com
Thalikettu.Com






