ഹൈദരാബാദ്: ‘പുഷ്പ 2’ പ്രീമിയർ ഷോയ്ക്കിടെ തിരക്കിൽപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അപകടം നടന്ന സന്ധ്യ തിയേറ്റർ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് കുറ്റപത്രം. തിരക്ക് നിയന്ത്രിക്കാൻ തിയേറ്റർ അധികൃതർ മതിയായ നടപടികൾ സ്വീകരിച്ചില്ലെന്നും പൊലീസിന്റെ സേവനം ആവശ്യപ്പെട്ടിരുന്നില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
അല്ലു അർജുനും സന്ധ്യ തിയേറ്റർ അധികൃതരും ഉൾപ്പെടെ 23 പേർക്കെതിരെയാണ് ചിക്കഡ്‌പള്ളി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അല്ലു അർജുന്റെ പേഴ്സണൽ മാനേജർ, സ്റ്റാഫ് അംഗങ്ങൾ, സ്വകാര്യ ബൗൺസർമാർ എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com






