സൗത്തിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളാണ് രശ്മിക മന്ദാനയും വിയജ് ദേവരക്കൊണ്ടയും. ഇരുവരും തമ്മിലുള്ള വിവാഹ വാർത്തകളെ കുറിച്ച് ചില അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രശ്മിക തന്റെ സോഷ്യൽ മീഡിയ പങ്കുവെച്ച ഏറ്റവും പുതിയ ശ്രീലങ്കൻ യാത്രാ ചിത്രങ്ങളാണ് ഇപ്പോൾ ഈ ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുന്നത്. തന്റെ ഉറ്റ സുഹൃത്തുക്കൾക്കൊപ്പമുള്ള രശ്മികയുടെ ഈ വിനോദയാത്ര ഒരു ‘ബാച്ചിലറെറ്റ് ട്രിപ്പ്’ ആണെന്നാണ് ആരാധകർക്കിടയിലെ പ്രധാന സംസാരം.
തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് രണ്ട് ദിവസത്തെ അവധി ലഭിച്ചപ്പോൾ പെൺപടയ്ക്കൊപ്പം ശ്രീലങ്കയിലേക്ക് പറക്കുകയായിരുന്നു എന്നാണ് രശ്മിക പറഞ്ഞത്. “എന്റെ പെൺകുട്ടികൾക്കൊപ്പമുള്ള യാത്രകൾ എപ്പോഴും മികച്ചതാണ്, അത് എത്ര ചെറുതാണെങ്കിലും,” എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ കമന്റ് ബോക്സിൽ ചോദ്യങ്ങളുമായി എത്തിക്കഴിഞ്ഞു. “ഇത് ബാച്ചിലറെറ്റ് പാർട്ടിയാണോ?”, “അടുത്തത് വിവാഹമാണോ?” എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. ചിലരാകട്ടെ താരത്തെ ‘രശ്മിക മന്ദാന ദേവരകൊണ്ട’ എന്ന് വിളിക്കാനും തുടങ്ങിയിട്ടുണ്ട്.
ഒക്ടോബറിൽ ഹൈദരാബാദിൽ വെച്ച് അതീവ രഹസ്യമായി ഇരുവരുടെയും നിശ്ചയം കഴിഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ഉദയ്പൂരിൽ വെച്ച് രാജകീയമായ വിവാഹ ചടങ്ങുകൾ നടക്കുമെന്നാണ് അഭ്യൂഹങ്ങൾ. 2026 ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. രാശ്മികയും വിജയും ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗീത ഗോവിന്ദം’, ‘ഡിയർ കൊമ്രേഡ്’ തുടങ്ങിയ ചിത്രങ്ങളിലെ ഇവരുടെ കെമിസ്ട്രി ജീവിതത്തിലും ആവർത്തിക്കുന്നത് കാണാൻ ഏവരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.










Manna Matrimony.Com
Thalikettu.Com







