മലയാള ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടെന്ന് ഇടം നേടിയ അഭിനേത്രിയാണ് ഹരിത ജി. നായർ. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഹരിത മിനിസ്‌ക്രീനിലെ മുൻനിര നായികമാരുടെ പട്ടികയിൽ സ്ഥാനം നേടി. ‘കസ്തൂരിമാൻ’ എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ‘ശ്രേയ’ എന്ന കഥാപാത്രം ഹരിതയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് എഡിറ്റർ വിനായകുമായുള്ള വിവാഹം നടന്നത്.
ബാല്യകാല സുഹൃത്തുക്കളായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം ആരാധകരും സഹപ്രവർത്തകും ആഘോഷമാക്കി മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ഹരിത തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച കുറിപ്പിൽ ഏറെ ആശങ്കയിലാണ് ആരാധകർ.
“ഏകദേശം ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ച ശേഷം, ഞാനും വിനായക് വി.എസ്സും ഞങ്ങളുടെ വിവാഹബന്ധം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ ഔദ്യോഗികമായി അവസാനിപ്പിച്ചിരിക്കുന്നു.
ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും, എന്നും സന്തോഷത്തോടെ ആയിരിക്കാൻ ഞങ്ങൾ പരസ്പരം ആശംസിക്കുന്നു.
ഈ തീരുമാനത്തിന് പിന്നിലുള്ള കാരണങ്ങൾ തികച്ചും വ്യക്തിപരമാണ്, അത് ഞങ്ങൾക്കിരുവർക്കുമിടയിൽ മാത്രം നിലനിൽക്കുന്ന കാര്യങ്ങളാണ്. ഈ യാത്രയിലുടനീളം ഞങ്ങളുടെ രണ്ട് കുടുംബങ്ങളും നന്നായി പിന്തുണച്ചു.
ഈ മാറ്റത്തിന്റെ ഘട്ടത്തിൽ സ്വകാര്യതയെ മാനിക്കണമെന്ന് മാധ്യമങ്ങളോടും ഞങ്ങളെ സ്നേഹിക്കുന്നവരോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ഈ പ്രയാസകരമായ സമയങ്ങളിൽ ഞങ്ങളോടൊപ്പം നിലകൊണ്ട എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി – നിങ്ങളുടെ പിന്തുണ വാക്കുകളേക്കാൾ വലുതാണ്.
ഞങ്ങളുടെ ജീവിതം സമാധാനപരമായി മുമ്പോട്ട് കൊണ്ടു പോകാൻ സമാധാനപരമായും ബഹുമാനത്തോടെയും ഞങ്ങൾക്ക് ഇടം നൽകുക.
ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക.” എന്നാണ് ഹരിത പങ്കുവച്ച കുറിപ്പ്.
വിനായകും ഇതേ കുറിപ്പ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രമുഖ സിനിമ എഡിറ്ററായ വിനായകുമായുള്ള ഹരിതയുടെ വിവാഹം ആരാധകരും മാധ്യമങ്ങളും ഒരുപോലെ ആഘോഷിച്ചു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ഈ വിവാഹം, കലാജീവിതത്തിലെന്ന പോലെ വ്യക്തിജീവിതത്തിലും ഹരിതയ്ക്ക് ഒരു പുതിയ അധ്യായം തുറന്നുനൽകി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെച്ച ചിത്രങ്ങളും വിശേഷങ്ങളും വളരെ വേഗമാണ് ശ്രദ്ധ നേടിയത്. ‘തിങ്കൾകലമാൻ’, ‘അമ്മയറിയാതെ’ തുടങ്ങിയ സീരിയലുകളിലെ ശക്തമായ വേഷങ്ങളിലൂടെയും ഹരിത തന്റെ അഭിനയമികവ് തെളിയിച്ചു.










Manna Matrimony.Com
Thalikettu.Com







