ഇന്ദ്രന്‍സ്, ദുർഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രതീഷ് രഘുനന്ദന് സംവിധാനം ചെയ്ത ചിത്രമാണ് ഉടൽ. മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് ഗോകുലം ഗോപാലനാണ്.
ചിത്രത്തിന്റെ പേര് പറയുന്നത് പോലെതന്നെ ശരീരത്തിന്റെ രാഷ്ട്രീയമാണ് ഉടൽ പറയുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയാണ് സിനിമ മുന്നോട്ട് പോകുന്നത്.
ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അണിയറയിൽ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഈയടുത്ത് പുറത്ത് വന്നിരുന്നു. രതീഷ് തന്നെ സംവിധാനം ചെയ്ത് ഗോകുലം ഗോപാലൻ ചിത്രം നിർമ്മിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ.
ഇപ്പോഴിതാ ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ എത്തുന്നത് നസീറുദ്ദീന്‍ ഷാ ആണെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡെയ്റ്റിന് വേണ്ടി നസറുദ്ദീൻ ഷായെ അണിയറക്കാർ സമീപിച്ചതായും സൂചനയുണ്ട്.
സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നുണ്ടെന്നും ഈയടുത്തായി ഷൂട്ടിങ് ആരംഭിക്കാനാണ് ഉദ്ദേശമെന്നും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം