മലയാളികളുടെ പ്രിയതാരമാണ് ഭാവന. താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഭാവനയ്ക്കൊപ്പം ശിൽപ ബാല, മൃദുല മുരളി, ഷഫ്ന നിസാം എന്നിവർ ചേർന്നൊരുക്കിയ ഇൻസ്റ്റഗ്രാം റീലാണ് വൈറലായിരിക്കുന്നത്.
മുണ്ടും ഷർട്ടും ധരിച്ച് ഡാൻസ് ചെയ്യുന്നതാണ് വീഡിയോ.സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിലെ ‘ബാഗി ജീൻസും ഷൂസും അണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം’ എന്ന ഗാനത്തിനൊപ്പമാണ് ഡാൻസ്. ‘ബാഗി ജീൻസും ഷൂസും ലഭ്യമല്ലാത്തതിൽ ക്ഷമിക്കുക’ എന്ന ക്യാപ്ഷനോടെ ശില്പ ബാലയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഭാവന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ഷറഫുദ്ദീൻ, അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നവംബർ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.










Manna Matrimony.Com
Thalikettu.Com







