മലയാളത്തിലെ പ്രിയനടന്മാരില്‍ ഒരാളാണ് ജയസൂര്യ. ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു.
ഹൃദയം കൊണ്ട് സ്‌നേഹിക്കുന്ന നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്നെ ഹൃദയത്തില്‍ വച്ച് സ്‌നേഹിക്കുന്ന ഒരു ആരാധികയെ പരിചയപ്പെടുത്തുകയാണ് ജയസൂര്യ.
നീതു ജസ്റ്റിന്‍ എന്നാണ് ആരാധികയുടെ പേര്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ആരാധികയെ താരം പരിചയപ്പെടുത്തുന്നത്. ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രം കണ്ടത് മുതല്‍ തുടങ്ങിയ നീതുവിന്റെ ആരാധന ഇപ്പോഴും തന്നോട് ഉണ്ടെന്നും ജയസൂര്യ പറയുന്നു.
നീതു എങ്ങനെയാണ് തന്റെ ആരാധിക ആയതെന്നുള്ള ചെറു കാര്‍ട്ടൂണ്‍ വിഡിയോ സഹിതമാണ് ജയസൂര്യ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
നീതു തന്നെ തയ്യാറാക്കിയ വീഡിയോയാണിത്. നിനച്ചിരിക്കാതെ ജയസൂര്യ തന്നെ വിളിച്ചതും നേരില്‍ കാണാന്‍ എത്തിയപ്പോള്‍ കണ്ണ് നിറഞ്ഞതുമെല്ലാം നീതു വിഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വീഡി യോ ലിങ്കിൽ കാണാം.. https://fb.watch/fjsbP5vvr7/
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്: 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയിലൂടെ ഞാന്‍ സിനിമാജീവിതത്തില്‍ പിച്ചവെച്ച് തുടങ്ങുമ്പോള്‍ ഞാന്‍ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സില്‍ സ്ഥാനം നല്‍കിയ ആളാണ് നീതു ജസ്റ്റിന്‍.
20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം , നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ഇന്നും തുടരുന്ന ആ സ്‌നേഹത്തിന്റെ കഥ-”നീതുവിന്റെ വിഡിയോ പങ്കുവച്ച് ജയസൂര്യ കുറിച്ചു.