സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ഇന്ത്യൻ 2.ചിത്രത്തിന്റെ ഷൂട്ടിംഗ് അമേരിക്കയിൽ ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ ശങ്കർ -കമൽ ഹാസ്സൻ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ മലയാളി താരം നന്ദു പൊതുവാളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അന്തരിച്ച നടന്‍ നെടുമുടി വേണുവിന് പകരമായി അദ്ദേഹത്തോട് രൂപസാദൃശ്യമുള്ള നന്ദു പൊതുവാളിനെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇതിനോടകം ചില രംഗങ്ങള്‍ ചിത്രീകരിച്ച ഭാഗങ്ങള്‍ നന്ദു പൂര്‍ത്തിയാക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധരന്‍ പിള്ള ട്വീറ്റ് ചെയ്യുന്നു.
ഇന്ത്യൻ 2ന്റെ ആദ്യ ഭാഗത്തിൽ നെടുമുടി വേണു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൃഷ്ണ സ്വാമി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
ഇന്ത്യന്‍ 2വിലും കൃഷ്ണ സ്വാമി എന്ന കഥാപാത്രത്തിന്റെ ചില ഭാഗങ്ങള്‍ അദ്ദേഹത്തെ വച്ച് ചിത്രീകരിക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം.
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിവേകും അന്തരിച്ചിരുന്നു. വിവേകിന് പകരക്കാരനായി തമിഴ് താരം കാർത്തിക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.










Manna Matrimony.Com
Thalikettu.Com







