മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ട്. ഇരുവരും ഒരുമിച്ച മിക്ക സിനിമകളും ഹിറ്റായിരുന്നു. മോഹന്‍ലാലിന്റെ സൂപ്പര്‍സ്റ്റാര്‍ പദവി ഊട്ടി ഉറപ്പിക്കുന്നതില്‍ ഷാജി കൈലാസ് ചിത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
ഷാജി കൈലാസിന്റെ ആറാം തമ്പുരാന്‍, നരസിംഹം എന്നിവ മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയ ചിത്രങ്ങളാണ്. ഇരുവരുടെയുമായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം റെഡ് ചില്ലീസ് ആണ്.
എലോണ്‍ ആണ് ഇരുവരുടെതുമായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ചിത്രം റിലീസിന് കാത്തിരിക്കുമ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ ഷാജി കൈലാസിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ചാണ് ഷാജി കൈലാസ് പറയുന്നത്. കോളേജ് കാലഘട്ടത്തിലാണ് താന്‍ മോഹന്‍ലാലിനെ ആദ്യമായി കാണുന്നതെന്നാണ് ഷാജി കൈലാസ് പറയുന്നത്.
കോളേജില്‍ എസ്എഫ്‌ഐ സംഘടനയില്‍ സജീവമായ കാലത്ത് ഒരു ജാഥയിലാണ് മോഹന്‍ലാലിനെ താന്‍ ആദ്യമായി കണ്ടതെന്നാണ് ഷാജി കൈലാസ്
പറയുന്നത്.കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ക്ലാസ് ഒക്കെ കട്ട് ചെയ്ത് നടക്കുന്ന ഗ്യാങിലുണ്ടായ വ്യക്തിയായിരുന്നു മോഹന്‍ലാല്‍, സെക്രട്ടറിയേറ്റിന്റെ മുമ്പിലൊക്കെ അദ്ദേഹത്തെ കാണാറുണ്ടായിരുന്നുവെന്നും ഷാജി കൈലാസ് പറയുന്നു.
‘കോളേജില്‍ കേറുമ്പോഴേ ഞങ്ങളൊക്കെ എസ്എഫ്‌ഐക്കാരാണ്. കോളേജില്‍ എസ്എഫ്‌ഐ പോസ്റ്ററുകളൊക്കെ എഴുതുന്നുത് ഞാന്‍ ആയിരുന്നു. അങ്ങനെ പോവുന്ന സമയത്ത് ഒരു വലിയ ജാഥയുടെ പുറകില്‍ മോഹന്‍ലാല്‍ പോകുന്നത് ഞാന് കണ്ടു.
അന്ന് അദ്ദേഹത്തിന്റെ നാടകമൊക്കെ ഞാന്‍ കാണാറുണ്ട്. ഭയങ്കര രസത്തില്‍ നടക്കുന്ന ഒരാള്‍. ക്ലാസ്സ് കട്ട് ചെയ്ത് നടക്കുന്ന ഗ്യാങിലാണ് അദ്ദേഹം.
പിന്നെ സെക്രട്ടറിയേറ്റിന്റെ മുമ്പിലൊക്കെ കാണാം. ഞാന്‍ ക്ലാസിന് പോയി തിരിച്ചുവരുന്ന സമയത്തും അദ്ദേഹത്തിനെ അവിടെ കാണാം എന്നും ഷാജി കൈലാസ് പറയുന്നു.










Manna Matrimony.Com
Thalikettu.Com







