ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് ‘വാശി’. തീയറ്ററില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.ജൂലൈ 17ന് ചിത്രം റിലീസ് ചെയ്യുമെന്ന് നെറ്റ്ഫ്‌ളിക്‌സ് സൗത്ത് ട്വീറ്റ് ചെയ്തു.
റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്. പത്ത് കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്.
ജൂണ്‍ 17 നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.കൃത്യം ഒരുമാസം കഴിയുമ്പോള്‍ ചിത്രം ഒടിടിയില്‍ എത്തുകയാണ്. കീര്‍ത്തി സുരേഷ്, ടൊവിനോ തോമസ് എന്നിവര്‍ വക്കീല്‍ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം കീര്‍ത്തി മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയാല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു വാശി. ലൈംഗിക ബന്ധത്തിലെ കണ്‌സെന്റ്, മാനിപ്പുലേറ്റഡ് കണ്‍സെന്റ്, മീ ടൂ പോലെയുള്ള വിഷയങ്ങള്‍ പ്രതിപാദിച്ച ചിത്രം റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
അനു മോഹന്‍, ബൈജു സന്തോഷ്, റോണി ഡേവിഡ്, ജി സുരേഷ് കുമാര്‍, അനഘ നാരായണന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.സുരേഷ് കുമാറിന്റെ പ്രൊഡക്ഷന്‍ ഹൗസ് രേവതി കലാമന്ദിര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.










Manna Matrimony.Com
Thalikettu.Com







