ബോളിവുഡിലെ പ്രശസ്ത ഗായകനും മലയാളിയുമായ കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെ.കെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത ന്യൂ മാര്‍ക്കറ്റ് പൊലീസ് കേസെടുത്തു. കെ.കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടെന്ന് സൂചനയുണ്ട്. കൊല്‍ക്കത്ത ജോയിന്റ് കമ്മിഷണര്‍ മുരളിധര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കെ.കെ താമസിച്ചിരുന്ന ഹോട്ടലിലെത്തി.
ഹോട്ടല്‍ ജീവനക്കാരുടെയും സംഗീത പരിപാടിയുടെ സംഘാടകരുടെയും മൊഴിയെടുക്കും. സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും. സംഗീത പരിപാടി നടന്ന സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ മൂന്നു മടങ്ങിലധികം കാണികളെ പ്രവേശിപ്പിച്ചിരുന്നതായി സൂചനയുണ്ട്. എസി പ്രവര്‍ത്തിക്കാത്തനിനാല്‍ കെ.കെ അതൃപ്തി അറിയിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് കൊണ്ടുപോയി. കെ.കെയുടെ കുടുംബാംഗങ്ങള്‍ കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ട്










Manna Matrimony.Com
Thalikettu.Com







