പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസായിരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ വച്ച് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വച്ച് നടക്കും.
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം ചലച്ചിത്രങ്ങളില്‍ സംഗീത ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എ ആര്‍ റഹ്‌മാന്റെ സംഗീത സംവിധാനത്തിലുള്ള മിസ്റ്റര്‍ റോമിയോയില്‍ പാടിയ തണ്ണീരൈ കാതലിക്കും എന്ന ഗാനം വലിയ ഹിറ്റായിരുന്നു.
എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അമ്പിളിപ്പൂവട്ടം പൊന്നുരുളി എന്ന ഗാനത്തിലൂടെയാണ് സംഗീത മലയാളികളുടെ പ്രിയങ്കരിയാകുന്നത്.










Manna Matrimony.Com
Thalikettu.Com







