മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാലും പൃഥ്വിരാജും പാടിയ ടൈറ്റില്‍ ഗാനം പുറത്തുവിട്ടു. ദീപക് ദേവാണ് ചിത്രത്തിന്റ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മധു വാസുദേവനാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അഭിനന്ദന് രാമാനുജന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അഖിലേഷ് മോഹന്‍ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ കാറ്റാടി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്റെ മകനായാണ് പൃഥിരാജ് വേഷമിടുന്നത്. മീനയാണ് മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. ഒരു വിവാഹാലോചനയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന.
മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും നര്‍മ്മരംഗങ്ങളാണ് ടീസറിലെ പ്രധാന ആകര്‍ഷണം. കല്യാണി പ്രിയദര്ശന്, ഉണ്ണി മുകുന്ദന്, സൗബിന് ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
ഡിസ്നി പ്ലസ് ഹോട്സ്റ്റാര് വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.










Manna Matrimony.Com
Thalikettu.Com







