മലയാളത്തിലൂടെ അഭിനയ രംഗത്ത് എത്തി സൗത്ത് ഇന്ത്യയിലെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നവ്യ നായര്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത താരം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ്. മലയാളത്തില്‍ ഒരുത്തി എന്ന ചിത്രത്തിലും കന്നടയില്‍ ദൃശ്യ 2 ലും താരം അഭിനയിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ദൃശ്യ 2 ലൊക്കേഷനില്‍ നിന്നുളള രസകരമായ വിഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് നവ്യ നായര്‍. ലൊക്കേഷനിലിരുന്ന് കന്നഡ ഡയലോഗ് പഠിക്കുന്നതാണ് വീഡിയോയില്‍ കാണാനാകുക. ‘ലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു എന്നെ അഴിച്ചുവിട് ..ദൃശ്യം ലൊക്കേഷനില്‍ എന്റെ അവസ്ഥ’, എന്ന അടിക്കുറിപ്പൊടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്
ഏറെ പ്രയാസപ്പെട്ടാണ് താരം കന്നഡ ഡയലോഗ് പഠിക്കുന്നതെന്ന് വിഡിയോ കാണുമ്പോള്‍ വ്യക്തം. താരം പങ്കുവച്ച വീഡിയോ കണ്ട് ചിരിനിര്‍ത്താനാകുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടത്. രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.
View this post on Instagram
അതേസമയം ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക് ആയ ‘ദൃശ്യ’യിലാണ് നവ്യ ഇപ്പോള്‍ അഭിനയിക്കുന്നത്. മീന ചെയ്ത ‘റാണി’ എന്ന കഥാപാത്രം ‘സീത’ എന്ന പേരില്‍ നവ്യയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ദൃശ്യ 1ലും നവ്യ തന്നെയായിരുന്നു നായിക.
മലയാളത്തില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം കന്നഡയില്‍ സംവിധാനം ചെയുന്നത് പി. വാസുവാണ്. ജോര്‍ജ്കുട്ടിയെ അവതരിപ്പിക്കുന്നത് കന്നഡ നടനായ രവിചന്ദ്രനാണ്. ‘രാജേന്ദ്ര പൊന്നപ്പ’ എന്നാണ് കഥാപാത്രത്തിന്റെ പേര്.
സിനിമയില്‍ ആശ ശരത്ത് മലയാളത്തിലെ അതേ റോളില്‍ എത്തുന്നുണ്ട്. സിദ്ദിഖിന്റെ കഥാപാത്രത്തെ പ്രഭുവാണ് അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ 10ന് റിലീസ് ചെയ്യും.










Manna Matrimony.Com
Thalikettu.Com







