മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ചലച്ചിത്രത്തിലൂടെ നായികയായി എത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെയായിരുന്നു മലയാള സിനിമാലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയത്. ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യാതെ, മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുത്തായിരുന്നു സംവൃയ്ത മുന്നേറിയത്.
എന്നാൽ വിവാഹം കഴിഞ്ഞതോടെ താരം അഭിനയ ജീവിതത്തിൽ നിന്നും ഒരിടവേള എടുക്കുകയായിരുന്നു.ഇപ്പോൾ ഭർത്താവ് അഖിലിനും കുഞ്ഞുങ്ങൾക്കുമൊപ്പം അമേരിക്കയിൽ സെറ്റിൽഡ് ആണ് സംവൃത. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ മുന്നിലേയ്ക്ക് എത്താറുണ്ട് താരം. സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം ആരാധകർ ഏറെയാണ്. ഇന്നിപ്പോൾ അത്തരത്തിൽ താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്.
View this post on Instagram
ഒരു പഴയകാല സ്കൂൾ ലൈഫ് ചിത്രമാണ് താരം പങ്കുവെച്ചത്.പണ്ട് സ്കൂളിൽ പടിയ്ക്കുമ്പോൾ ഒപ്പനയ്ക്ക് മണവാട്ടിയായി ഒരുങ്ങിയ ചിത്രമാണ് താരം പങ്കുവെച്ചത്. താരം പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിയ്ക്കുമോ എന്ന ചിത്രത്തിലൂടെ താരം ഒരു തിരിച്ചു വരവ് നടത്തിയിരുന്നു. എന്നാൽ തുടർന്നങ്ങോട്ട് താരത്തെ സിനിമയിൽ കാണുവാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇനി എന്നാണ് താരം വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചുവരിക എന്ന ചോദ്യമാണ് ആരാധകർ ചോദിയ്ക്കുന്നത്.










Manna Matrimony.Com
Thalikettu.Com







