മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് അഭിനയത്തിൽ നിന്ന് പതിനഞ്ചു വർഷത്തോളം ഇടവേള എടുക്കുകയും, പിന്നിട് സിനിമയിലേക്ക് തിരികെ എത്തുമ്പോൾ തന്നെ പതിനഞ്ചു വർഷങ്ങൾക്ക് മുംബ് സ്നേഹിച്ച മലയാള പ്രേക്ഷകർ മുന്നെത്തേക്കാൾ സ്നേഹത്തോടെ ഇരുകൈയും നീട്ടി സ്വീകരിച്ച താരമാണ് നടി മഞ്ജു വാരിയർ, തൻറെ സ്‌കൂൾ കാലഘട്ടത്തിൽ വെച്ച് തന്നെ തൻറെ പ്രതിഭ തെളിയിച്ച വ്യക്തി കൂടിയാണ് നടി മഞ്ജുവാരിയർ, സ്‌കൂൾ കലോത്സവത്തിൽ രണ്ട് വട്ടവും തുടർച്ചയായി സംസ്ഥാന ഗവൺമെന്റിന്റെ കൈയിൽ നിന്ന് കലാ തിലകം പട്ടം നേടിയ താരം കൂടിയാണ് മഞ്ജു വാരിയർ
മഞ്ജു സാക്ഷ്യം എന്ന ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിലെ അഭിനയ ലോകത്ത് എത്തുന്നത്, തൻറെ രണ്ടാമത്തെ ചിത്രമായ സല്ലാപത്തിൽ കൂടി മലയാള സിനിമയിൽ നായികയായിട്ട് മഞ്ജു വാരിയർ അരങ്ങേറ്റം കുറിക്കുകയായിരുന്നു, ആ സമയത്ത് താരത്തിന് പതിനെട്ട് വയസായിരുന്നു പ്രായം, നടൻ ദിലീപായിരുന്നു സല്ലാപത്തിലെ നായകൻ തങ്ങളുടെ ആദ്യ ചിത്രത്തിലെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയും പിന്നിട് ഇരുവരും വിവാഹം കഴിക്കുകയും ആയിരുന്നു
എന്നാൽ ദിലീപുമായിട്ടുള്ള വിവാഹ ശേഷം ഇരുവർക്കും മീനാക്ഷി എന്ന മകൾ ജനിക്കുന്നത് ശേഷം പൂർണമായി മലയാള സിനിമയിൽ നിന്ന് അകന്ന മഞ്ജുവാരിയർ, നല്ലൊരു വീട്ടമ്മയായി മാറുകയായിരുന്നു, ഇതിനിടയിൽ നടൻ ദിലീപുമായുള്ള വിവാഹബന്ധത്തിൽ വിള്ളൽ വീഴുകയും, ഇരുവരും വിവാഹമോചനം ആവുകയും ചെയ്‌തത് വിവാഹ മോചന ശേഷം മകൾ മീനാക്ഷി അച്ഛനോടപ്പം പോയപ്പോഴും മഞ്ജുവിന് താങ്ങായി നിന്നത് നടി മഞ്ജുവാരിയറുടെ ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു, സിനിമയിൽ വന്ന ശേഷം കിട്ടിയ സുഹൃത്ത് ബന്ധം ഇന്നും കാത്ത് സൂക്ഷിക്കുന്ന താരം കൂടിയാണ് മഞ്ജു വാരിയർ
സുഹൃത്തുകളുടെ ബലത്തോടെയാണ് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി 2012ൽ മലയാള സിനിമയിൽ മഞ്ജു വാരിയർ തിരികെ എത്തുന്നത്, നടി സംയുക്ത മേനോൻ , ഗീതു മോഹൻദാസ്, പൂർണിമ ഇന്ദ്രജിത്, ഭാവന തുടങ്ങിയവരുടെ സൗഹൃദം ഇന്നും കാത്ത് സൂക്ഷിക്കുന്ന താരം കൂടിയാണ് മഞ്ജു വാരിയർ, ഇപ്പോൾ മഞ്ജു വാരിയറും ഗീതു മോഹൻദാസും സംയുക്ത മേനോനും ഒരുമിച്ച് കൂടിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരിക്കുകയാണ് താരം, തറയിൽ ഇരിക്കുന്ന മഞ്ജുവിനെ ഇരുവരും ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് പങ്ക് വെച്ചിരിക്കുന്നത്, സുഹൃത്തുക്കൾ ഉണ്ടെങ്കിൽ എന്തും നേരിടാമെന്നാണ് താരം കുറിച്ചിരിക്കുന്നത്, നിമിഷ നേരം കൊണ്ടാണ് മൂന്ന് പേരുടെ ചിത്രവും വൈറലായി മാറുന്നത്










Manna Matrimony.Com
Thalikettu.Com







