മലയാളികൾക്ക് ഏറെ പരിചയമുള്ള നടിയാണ് മേഘ്ന രാജ്, ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മേഘ്ന കന്നഡ നടൻ ചിരഞ്ജീവിയെ വിവാഹം ചെയ്തത് . വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്. ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു.
തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭർത്താവ് ഈ ലോകത്തിൽ നിന്ന് യാത്ര ആയത്. ചിരഞ്ജീവി ഈ ലോകം വിട്ട് പോയിട്ട് മാസങ്ങൾ ആയെങ്കിലും ഇന്നും തന്റെ ഭർത്താവിന്റെ ഓർമകളിൽ കഴിയുകയാണ് മേഘ്ന. അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം കന്നഡ സിനിമ ലോകത്തിന്റെ ഒന്നടങ്കം ആണ് പിടിച്ചുകുലുക്കിയത്. ആരാധകർക്കും തങ്ങളുടെ ഇഷ്ട്ട താരത്തിന്റെ പെട്ടെന്നുണ്ടായ വേർപാട് ഇത് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ചീരുവിന്റെ മരണസമയത്ത് ഗർഭിണിയായിരുന്ന മേഘ്‌ന അടുത്തിടയ്ക്കാണ് ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനനം കുടുംബം ആഘോഷം ആക്കുകയായിരുന്നു.
View this post on Instagram
ഇപ്പോഴിതാ മേഘ്‌നയുടെ ഏറ്റവും പുതിയ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യ നോട്ടത്തി യാതൊരു പ്രത്യേകതയും ഇല്ലാത്ത ഒരു സാധാരണ ചിത്രം ആണ് മേഘ്നയുടെത്. എന്നാൽ മേഘ്‌നയുടെ കയ്യിൽ ഇരിക്കുന്ന ഫോണിലേക്ക് സൂക്ഷിച്ച് നോക്കിയാ ആരാധകർക്ക് ഒരു അമ്പരപ്പ് തന്നെയാണ് ഉണ്ടായിരിക്കുന്നത്.
കാരണം സാധാരണക്കാരുടെ സ്വഭാവം ആണ് മൊബൈൽ കവറിനിടയിൽ പണം സൂക്‌ഷിക്കുന്നത്. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്ന ഉദ്ദേശത്തോടെയാണ് സാധാരണക്കാർ ഇത്തരത്തിൽ പണം ഫോൺ കൈവറിനിടയിൽ സൂക്ഷിക്കുന്നത്. എന്നാൽ ഇത്തരത്തിൽ മേഘ്നയും ഫോൺ കവറിനിടയിൽ പണം സൂക്ഷിച്ചിരിക്കുന്നത് ആണ് ചിത്രത്തിൽ കൂടി കാണുന്നത്. ചിത്രം ശ്രദ്ധിച്ച ആരാധകർ നിരവധി കമെന്റുകളുമായാണ് എത്തിയത്.










Manna Matrimony.Com
Thalikettu.Com







