പവർ സ്റ്റാർ എന്ന തന്റെ പുതിയയ സിനിമയ്ക്ക് ശേഷം പുതിയ ഒരു ചിത്രത്തെക്കുറിച്ച് ചിന്തിക്കുന്നതായി സംവിധായകൻ ഒമർ ലുലു. അംബാനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിലീപിനെ നായകനാക്കാനാണ് തന്റെ ആഗ്രഹമെന്നും അപൂർവ്വരാഗം, ടു കൺട്രീസ് തുടങ്ങിയ സിനിമകൾ എഴുതിയ നജീംകോയ ആയിരിക്കും തിരക്കഥ എന്നും അദ്ദേഹം പറഞ്ഞു.
പവർസ്റ്റാർ സിനിമ കഴിഞ്ഞ് ഞാന്‍ പ്ളാൻ ചെയ്‌ത ദിലീപേട്ടന്റെ സിനിമ അംബാനിയുടെ സ്ക്രിപ്പ്റ്റ് എനിക്ക് ഇഷ്ടപ്പെട്ട സിനിമകളായ അപൂർവരാഗവും ടു കൺട്രീസ് ഒക്കെ എഴുതിയ നജീംകോയ നജിക്ക ആയിരിക്കും
2016ൽ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമർ ലുലു സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് ചങ്ക്‌സ്, ഒരു അഡാർ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു അഡാർ ലൗവിലെ ഗാനങ്ങൾ ഏറെ ശ്രദ്ധേ നേടിയിരുന്നു.
ബാബു ആന്റണിയെ നായകനാക്കി പവർ സ്റ്റാർ എന്ന ചിത്രമാണ് ഒമർ ലുലു ഇപ്പോൾ ഒരുക്കുന്നത്. ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്‌റൂര്‍ രവിയാണ് പവർ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്.










Manna Matrimony.Com
Thalikettu.Com







