ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടൻ ചെമ്പൻ വിനോദ്. എ ഗുഡ് സോൾ എന്നാണ് ചെമ്പൻ വിനോദ് ചിത്രത്തിന് നൽകിയ അടുക്കുറിപ്പ്. റിമ കല്ലിങ്കൽ, വിനയ് ഫോര്‍ട്ട്, മുഹ്‍സിൻ പരാരി, സൗബിൻ സാഹിർ തുടങ്ങിയ താരങ്ങൾ ഇതിനോടകം ചിത്രത്തിന് താഴെ കമന്റ് ചെയ്ത് കഴിഞ്ഞു.
നിങ്ങളുടെ മുഖത്തെ ആ ചിരി കണ്ടില്ലേ എന്നാണ് റിമ കല്ലിങ്കൽ കമന്റ് ചെയ്തത്. ഇത് പോരെ അളിയാ എന്ന് വിനയ് ഫോർട്ടും കമന്റ് ചെയ്തു. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ചെമ്പൻ വിനോദ് സണ്ണിക്കൊപ്പം ഫോട്ടോ എടുത്തത്.
കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയന്‍ നിര്‍വഹിക്കും. ഇക്കിഗായ് മൂവീസിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷീറോയുടെ കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ പങ്കുവെക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഷീറോയ്ക്ക് പുറമെ തമിഴ് ഹൊറർ ചിത്രത്തിലും സണ്ണി അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു രാജ്ഞിനിയുടെ വേഷമാണ് താരം ചെയ്യുന്നത്. യുവനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ കോമഡി താരങ്ങളായ സതീഷും സഞ്ജനയും പ്രധാന വേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ മമ്മൂട്ടി നായകനായ മധുരരാജ എന്ന സിനിമയിലും രംഗീല എന്ന് സിനിമയിലും നടി അഭിനയിച്ചിരുന്നു. മധുരരാജയില്‍ മോഹ മുന്തിരി’ എന്ന് തുടങ്ങുന്ന ഐറ്റം നമ്പറിലാണ് സണ്ണി ലിയോണി ഡാന്‍സ് ചെയ്തത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. സണ്ണി ലിയോണി ആദ്യമായി മലയാള സിനിമയില്‍ ചെയ്ത ഐറ്റം ഡാന്‍സ് ആയിരുന്നു അത്.










Manna Matrimony.Com
Thalikettu.Com







