• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Thursday, January 8, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ഗ്ലാമര്‍ ലുക്കില്‍ ഞെട്ടിച്ച് രജിഷ വിജയന്‍; മസ്തിഷ്‌ക മരണം’ പോസ്റ്റര്‍

    ഗ്ലാമര്‍ ലുക്കില്‍ ഞെട്ടിച്ച് രജിഷ വിജയന്‍; മസ്തിഷ്‌ക മരണം’ പോസ്റ്റര്‍

    നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

    നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

    സീരിയൽ താരം സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി; അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി

    സീരിയൽ താരം സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി; അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി

    പുഷ്‌പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുൻ അടക്കം 23 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

    പുഷ്‌പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുൻ അടക്കം 23 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

    കണ്ണാടി ‘ചതിച്ചു’, എയറിലായി കാജല്‍ അഗര്‍വാള്‍

    കണ്ണാടി ‘ചതിച്ചു’, എയറിലായി കാജല്‍ അഗര്‍വാള്‍

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

ADVERTISEMENT
Home Editorial

രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസ്സിന്റെ കരുത്തും കാതലും മാഞ്ഞ ദിവസമാണ് ഇന്ന്; കണ്ണോത്ത് കരുണാകരൻ മാരാരുടെ ഓർമകൾക്ക് ഇന്ന് പതിനൊന്ന് വയസ്സ്; കേരള ധ്വനി ചീഫ് എഡിറ്റർ എഴുതുന്നു

News Desk -01 by News Desk -01
December 23, 2021
രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസ്സിന്റെ കരുത്തും കാതലും മാഞ്ഞ ദിവസമാണ് ഇന്ന്; കണ്ണോത്ത് കരുണാകരൻ മാരാരുടെ ഓർമകൾക്ക് ഇന്ന് പതിനൊന്ന് വയസ്സ്; കേരള ധ്വനി ചീഫ് എഡിറ്റർ എഴുതുന്നു

രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസ്സിന്റെ കരുത്തും കാതലും മാഞ്ഞിട്ട് ഇന്നേക്ക് 11 വർഷം തികയുകയാണ്. മരിക്കാത്ത ഓർമ്മകളുമായി ലീഡർ കെ കരുണാകരൻ, പി വി നരസിംഹ റാവൂ തുടങ്ങിയവരുടെ ചരമവാർഷിക ദിനമായ ഡിസംബർ 23 ആണ് ഇന്ന്.

ADVERTISEMENT

പൊതുപ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരൻ അഥവാ കണ്ണോത്ത് കരുണാകരൻ മാരാർ ഓർമ്മയായിട്ട് ഇന്ന് പതിനൊന്ന് വർഷം .നാലു തവണ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു.

ലീഡർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. 2007-ൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകസമിതി അംഗമായിരിയ്ക്കേ കോൺഗ്രസ്സിലേയ്ക്കു തിരിച്ചു പോവുകയാണെന്ന് കരുണാകരൻ പ്രഖ്യാപിച്ചു.കെ കരുണാകരൻ കേരളത്തിന്റെ ഏഴാമത്തെയും പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും പതിനഞ്ചാമത്തെയും മുഖ്യമന്ത്രിയായിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി ആയതിനുള്ള ബഹുമതി കെ. കരുണാകരന് അവകാശപ്പെട്ടതാണ.ഒരു നിയമസഭയുടെ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയും അദ്ദേഹം തന്നെ.(1982-1987) കേരളത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയതും കരുണാകരൻ തന്നെയാണ്.(1977 മാർച്ച് 25 – ഏപ്രിൽ 27)

ജനിച്ചത് കണ്ണൂരിൽ ആണെങ്കിലും രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അദ്ദേഹം വളർച്ച നേടിയത് തൃശൂരിൽ എത്തിയതോടെയാണ്.ആദ്യകാലത്ത് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ആയിരുന്നു കൂടുതൽ താല്പര്യം. ഐ.എൻ.ടി.യു.സി സ്ഥാപക നേതാവാണ് കരുണാകരൻ. പിന്നീട് തൃശ്ശൂർ നഗരസഭയിൽ അംഗമായതോടെ ആണ് അധികാരത്തിലേക്കുള്ള പടയോട്ടം ആരംഭിച്ചത്. 1945 ലായിരുന്നു കരുണാകരൻ തൃശ്ശൂർ നഗരസഭയിൽ അംഗമായത്.

തുടർന്ന് 1948 കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു പിന്നീട് 1949-ലും 1952-ലും 1954-ലും തിരു-കൊച്ചി നിയമസഭയിൽ അംഗമായി.തിരു-കൊച്ചി അസംബ്ലിയിൽ 1952-1953 കാലഘട്ടത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ചീഫ് വിപ്പായിരുന്നു.1957 ൽ ഐക്യകേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നാണ് കരുണാകരൻ മത്സരിച്ചത്.പക്ഷേ വിജയം തുടർക്കഥയാക്കി മാറ്റിയിരുന്ന കരുണാകരനെ അത്തവണ കാത്തിരുന്നത് പരാജയമായിരുന്നു.ആ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഡോ.എ.ആർ. മേനോൻ കരുണാകരനെ പരാജയപ്പെടുത്തി.

പക്ഷേ പരാജയം അദ്ദേഹത്തെ തളർത്തിയില്ല.1965 ലെ തിരഞ്ഞെടുപ്പിൽ കരുണാകരൻ വിജയക്കൊടി പാറിച്ചു. തൃശൂർ ജില്ലയിലെ മാള നിയോജക മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ അംഗമായി. അതൊരു തുടക്കമായിരുന്നു.1967ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും ഒൻപത് എം എൽ എ മാർക്ക് ഒപ്പം നിയമസഭയിലെത്തിയ കരുണാകരൻ കോൺഗ്രസിൻ്റെ നിയമസഭാ കക്ഷി നേതാവായി.ഒരുപക്ഷേ, കേരളത്തിലെ കോൺഗ്രസിൻ്റെ അന്ത്യനാളുകൾ എന്ന് ജനങ്ങൾ കരുതിയ കാലഘട്ടമായിരുന്നു അത്.

എന്നാൽ 1970 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 32 സീറ്റുമായി കോൺഗ്രസിനെ മുന്നിലെത്തിക്കാൻ കരുണാകരന് കഴിഞ്ഞു. കോൺഗ്രസ് നയിച്ച ഐക്യ മുന്നണി 69 സീറ്റുമായി അധികാരത്തിലെത്തി. 1971 ൽ അദ്ദേഹം സി. അച്യുതമേനോൻ മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. ആക്കാലത്തായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 സീറ്റുമായി കോൺഗ്രസ് അധികാരത്തിലെത്തി.

പാർട്ടി നേതാവായിരുന്ന കരുണാകരൻ ആദ്യമായി മുഖ്യമന്ത്രിയായി. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് നടന്ന രാജൻ കേസിൽ ഹൈക്കോടതി നടത്തിയ പരാമർശത്തെ തുടർന്ന് അദ്ദേഹം രാജി വച്ചു. ആകെ 33 ദിവസമാണ് ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നത്.1969 മുതൽ 1995 വരെ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലും 1970ൽ പാർലമെൻ്ററി ബോർഡിലും അംഗമായിരുന്ന കരുണാകരൻ ദേശീയ തലത്തിലും ശ്രദ്ധയനായി.

കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച് കൊണ്ട് 1970-ൽ ഐക്യ ജനാധിപത്യ മുന്നണി യു.ഡി.എഫ് രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാക്കളിലൊരാളാണ് കരുണാകരൻ.കേന്ദ്രത്തിലെ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.
കേരളത്തിലെ കോൺഗ്രസിൻ്റെ സമുന്നത നേതാവായിരുന്ന കരുണാകരൻ 2005 ൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് നാഷണൽ കോൺഗ്രസ്(ഇന്ദിരാ) എന്ന പുതിയ പാർട്ടിയ്ക്ക് രൂപം നൽകി പിന്നീട് ഈ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) എന്നാക്കി മാറ്റി. 2006 ൽ ഡി.ഐ.സി (കെ.) എൻ.സി.പി യിൽ ലയിച്ചു. പിന്നീട് 2007 ഡിസംബർ 31-ാം തീയതി കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഡി.ഐ.സി (കെ.) ലയിച്ചു.2008 ജനുവരി ഒന്നിന് പുതുവത്സര ദിനത്തിൽ കരുണാകരൻ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി.

പാമൂലപാർഥി വെങ്കിട നരസിംഹറാവു ഇന്ത്യയുടെ ഒൻപതാമത്തെ പ്രധാനമന്ത്രി. ബഹുഭാഷാ പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനാണ്‌. താരപ്രഭ തെല്ലുമില്ലാതെ അധികാര രാഷ്ട്രീയത്തിന്റെ ഉയർന്ന പടികൾ ചവിട്ടിക്കയറിയ റാവു, തന്ത്രശാലിയായ രാഷ്ട്രീയ നേതാവായിരുന്നു.

ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നദ്ദേഹം പരാമർശിക്കപ്പെടാറുണ്ട്. നരസിംഹറാവു തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങളാണ് പിന്നീട് വന്ന പ്രധാനമന്ത്രിമാർ പിന്തുടർന്നത്. തകർച്ചയിലായ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ രക്ഷിക്കാനാണ് അദ്ദേഹം മൻമോഹൻ സിംഗിനെ സാമ്പത്തിക വകുപ്പ് മന്ത്രിയാക്കിയത്. ഭൂരിപക്ഷം തീരെ കുറഞ്ഞ ഒരു മന്ത്രിസഭയെ തന്ത്രങ്ങളിലൂടേയും, അനുനയിപ്പിക്കലുകളിലൂടേയും നയിക്കുകവഴി, ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന പേരും നരസിംഹറാവുവിന് ചാർത്തി കിട്ടിയിരുന്നു.

ലേഖകൻ: ക്രിസ്റ്റിൻ കിരൺ തോമസ്, ചീഫ് എഡിറ്റർ, കേരള ധ്വനി ഡോട്ട് കോം

ADVERTISEMENT
Share16982SendTweet10614Share2972Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി എത്തുന്ന പാപ്പ; അറിയാം സാന്താക്ലോസിന്റെ ചരിത്രം; കേരള ധ്വനി ഡോട്ട് കോം ദിനപത്രം എഡിറ്റർ ടീന സാറ ജോർജ് എഴുതുന്നു
Editorial

ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി എത്തുന്ന പാപ്പ; അറിയാം സാന്താക്ലോസിന്റെ ചരിത്രം; കേരള ധ്വനി ഡോട്ട് കോം ദിനപത്രം എഡിറ്റർ ടീന സാറ ജോർജ് എഴുതുന്നു

“ഇന്ത്യയുടെ മിസ്സൈല്‍ മനുഷ്യന്‍” ഓർമ്മകളിൽ ആ വലിയ മനുഷ്യൻ ജീവിച്ചു തുടങ്ങിയ ദിനമായിരുന്നു ജൂലൈ 27 ; കേരള ധ്വനി ദിനപത്രം എഡിറ്റർ ടീന സാറ ജോർജ് എഴുതുന്നു
Editorial

“ഇന്ത്യയുടെ മിസ്സൈല്‍ മനുഷ്യന്‍” ഓർമ്മകളിൽ ആ വലിയ മനുഷ്യൻ ജീവിച്ചു തുടങ്ങിയ ദിനമായിരുന്നു ജൂലൈ 27 ; കേരള ധ്വനി ദിനപത്രം എഡിറ്റർ ടീന സാറ ജോർജ് എഴുതുന്നു

ചരിത്രത്തിൽ സ്ഥാനം നേടിയ കറുത്ത വെള്ളിയും, സൈബർ തിങ്കളും എന്താണ്? കേരള ധ്വനി ചീഫ്  എഡിറ്റർ എഴുതുന്നു
Editorial

ചരിത്രത്തിൽ സ്ഥാനം നേടിയ കറുത്ത വെള്ളിയും, സൈബർ തിങ്കളും എന്താണ്? കേരള ധ്വനി ചീഫ് എഡിറ്റർ എഴുതുന്നു

ചരിത്രമുറങ്ങുന്ന കോട്ടയം ജില്ലയിലെ വിജയപുരം എന്ന നാട്;  ആ പേര് ലഭിക്കുവാൻ മാങ്ങാനം, മണർകാട് എന്നീ കൊച്ചു ഗ്രാമങ്ങൾ  വഹിച്ച പങ്ക്. വിജയപുരം ചരിത്രത്തിൽ ഇടം പിടിച്ചത് ഇങ്ങനെ !!
Editorial

ചരിത്രമുറങ്ങുന്ന കോട്ടയം ജില്ലയിലെ വിജയപുരം എന്ന നാട്; ആ പേര് ലഭിക്കുവാൻ മാങ്ങാനം, മണർകാട് എന്നീ കൊച്ചു ഗ്രാമങ്ങൾ വഹിച്ച പങ്ക്. വിജയപുരം ചരിത്രത്തിൽ ഇടം പിടിച്ചത് ഇങ്ങനെ !!

തെക്കുംകൂർ രാജവംശത്തിന്റെ ആദിമ ചരിത്രത്തിൽ തിളങ്ങിയ പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമം ചരിത്രത്തിന്റെ ഏടുകളിൽ  ഇടം പിടിച്ചത് ഇങ്ങനെ; അടുത്തറിയാം പുതുപ്പള്ളിയുടെ ചരിത്രം പേറുന്ന ഓർമ്മകൾ… കേരള ധ്വനി മാനേജിങ്ങ് എഡിറ്റർ എഴുതുന്നു

സ്വകാര്യ സ്ഥാപനങ്ങളിൽ സർക്കാർ കൊണ്ട് വന്ന ശമ്പളത്തോടു കൂടിയുള്ള പ്രസവാവധി തീരുമാനം സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുമോ? ഇന്റർവ്യൂകളിൽ നിന്നും അവിവാഹിതരായ സ്ത്രീകൾ പിന്തള്ളപ്പെടാൻ സാധ്യതയുണ്ടോ ?  കേരള ധ്വനി എഡിറ്റർ ക്രിസ്റ്റിൻ കിരൺ തോമസ് എഴുതുന്നു..

Search News

No Result
View All Result

Latest News

  • സിപിഐഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ
  • വേണുഗോപാലും സതീശനും എല്ലാ വർഗീയതയ്ക്കും പ്രോത്സാഹനം നൽകുന്നു: എ വിജയരാഘവൻ
  • പറഞ്ഞത് വ്യവസായി അറിയിച്ച കാര്യങ്ങള്‍, ഇതുമായി എനിക്കു ബന്ധമൊന്നുമില്ല: രമേശ് ചെന്നിത്തല
  • പോറ്റിയുമായി ബന്ധമില്ല; സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് ക്ലീന്‍ ചിറ്റ്
  • പശ്ചിമഘട്ടം ഒരു പ്രണയകഥ’; വിട വാങ്ങിയത് ജനപക്ഷ ശാസ്ത്രജ്ഞന്‍
  • മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
  • മന്ത്രവാദവും ആഭിചാരവും: പ്രത്യേക സെല്‍ രൂപീകരിക്കാന്‍ നിര്‍ദേശം
  • ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടയ്ക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുനിര്‍ത്താനകില്ല’; ഉപഭോക്തൃ കമ്മീഷന്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് 21 വരെ തടഞ്ഞു; പരാതിക്കാരിയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി
  • ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ പത്മകുമാറിന് ജാമ്യമില്ല

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist