ഉപഭോക്താക്കള്‍ക്കായി സേവനം കുറച്ചുകൂടി എളുപ്പമാക്കി എസ്ബിഐ. ഇതിന്റെ ഭാഗമായി വാട്ട്സ് ആപ്പിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കിയിരിക്കുകയാണ് എസ്ബിഐ.
സേവനം ലഭിക്കാന്‍ ആദ്യം എസ്ബിഐ വാട്ട്സ് ആപ്പ് ബാങ്കിംഗിനായി രജിസ്റ്റര്‍ ചെയ്യണം. ഇതിനായി WAREG എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ട ശേഷം അക്കൗണ്ട് നമ്പര്‍ ടൈപ്പ് ചെയ്ത് 7208933148 എന്ന നമ്പറിലേക്ക് മെസേജ് അയക്കണം. എസ്ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പറില്‍ നിന്ന് വേണം സന്ദേശം അയക്കാന്‍.
തുടര്‍ന്ന് നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറിലേക്ക് എസ്ബിഐയുടെ സന്ദേശം ലഭിക്കും. 90226 90226 എന്ന നമ്പറില്‍ നിന്നായിരിക്കും സന്ദേശം. ഈ നമ്പര്‍ സേവ് ചെയ്യാം.
ഈ സന്ദേശം ലഭിച്ചയുടന്‍ നമ്പറിലേക്ക് ‘hi’ എന്ന് അയക്കണം. ഉടന്‍ തന്നെ 1. അക്കൗണ്ട് ബാലന്‍സ് 2. മിനി സ്റ്റേറ്റ്മെന്റ് 3. ഡി-രജിസ്റ്റര്‍ വാട്ട്സ് ആപ്പ് ബാങ്കിംഗ് എന്നീ ഓപ്ഷനുകള്‍ തെളിയും. ഇഷ്ടമുള്ള സേവനം തെരഞ്ഞെടുക്കാം.










Manna Matrimony.Com
Thalikettu.Com







