സംസ്ഥാനത്ത് സ്വര്‍ണവില പവന് 40,000 രൂപ കടന്നു. പവന് ഇന്ന് കൂടിയത് 1040 രൂപയാണ്. കേരളത്തില്‍ ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണ്. ഇന്ന് പവന് 1,040 രൂപ വര്‍ധിച്ച് 40,560 രൂപയായി. ഗ്രാമിന് 5,070 രൂപയാണ് വില. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
ഈ മാസം ആദ്യദിനം പവന് 37,360 രൂപ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. തൊട്ടടുത്ത ദിനം 38160 രൂപയിലെത്തി. മാര്‍ച്ച് മൂന്നിന് 320 രൂപ കുറഞ്ഞ് 37840 രൂപയായി. കൊവിഡ് മഹാമാരിക്കാലത്താണ് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്.
പവന് 42,000 രൂപ വരെ എത്തിയ ശേഷമാണ് വില തിരിച്ചിറങ്ങിയത്. കൊവിഡ് ഭീഷണി ഒഴിഞ്ഞു പോകാത്തതിനാല്‍ നിക്ഷേപകര്‍ കയ്യിലുള്ള സ്വര്‍ണം പൂര്‍ണമായി വില്‍ക്കാന്‍ തയാറാകുന്നില്ല. കൊവിഡിനൊപ്പം ആഗോളതലത്തില്‍ നാണ്യപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നത് സ്വര്‍ണവില ഇനിയും ഉയരാന്‍ കാരണമാകും. ഇതിനു പുറമേയാണ് യുദ്ധം വിപണിയില്‍ ആഘാതമുണ്ടാക്കുന്നത്.










Manna Matrimony.Com
Thalikettu.Com







