തുടര്‍ച്ചയായ വിലയിടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 520 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 37,600 രൂപയാണ് വില. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 4700ല്‍ എത്തി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 37,080 ആയിരുന്നു വില.
റഷ്യ യുക്രൈനുമായി യുദ്ധം ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്ന നിലയിലായിരുന്നു. രണ്ട് തവണയായി ആയിരം രൂപയാണ് പവന് വര്‍ധിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി പവന് 720 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വര്‍ധനവുണ്ടായത്.










Manna Matrimony.Com
Thalikettu.Com







