തിരുവനന്തപുരം: മികച്ച ജനപ്രിയ ബ്രാന്‍ഡിനുള്ള മെട്രോ മാര്‍ട്ട് എം.എസ്.എം.ഇ അവാര്‍ഡ് മില്‍മയ്ക്ക് സമ്മാനിച്ചു. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവില്‍ നിന്നും മില്‍മ പര്‍ച്ചേസ് ആന്‍റ് മാര്‍ക്കറ്റിംഗ് മാനേജര്‍ എ.ഗോപകുമാര്‍ പുരസ്കാരം ഏറ്റുവാങ്ങി.
തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍, ആര്‍ക്കിടെക്ട് ശങ്കര്‍, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, കനറാ ബാങ്ക് സര്‍ക്കിള്‍ ഹെഡ് എസ്.പ്രേംകുമാര്‍, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്‍റ് ബേബി മാത്യു സോമതീരം, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മെട്രോ മാര്‍ട്ടും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.










Manna Matrimony.Com
Thalikettu.Com







