കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ആറാം
വാര്‍ഡ്(പൂവത്തിളപ്പ്), വിജയപുരം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്(നാല്‍പ്പാമറ്റം), വൈക്കം മുനിസിപ്പാലിറ്റിയിലെ 21-ാം ഡിവിഷന്‍ (എല്‍.എഫ്. ചര്‍ച്ച്) എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഡിസംബര്‍ 17നും പോളിംഗ് സ്റ്റേഷനുകള്‍
പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഡിസംബര്‍ 16,17 തീയതികളിലും അവധി പ്രഖ്യാപിച്ചു.
ഈ മണ്ഡലങ്ങളുടെ പരിധിക്ക് പുറത്തു ജോലി ചെയ്യുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ നല്‍കിയാല്‍ വോട്ടു ചെയ്യുന്നതിന് മേലധികാരികള്‍ അവധി നല്‍കേണ്ടതാണ്.
രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 18ന് രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് എത്തിച്ചേരണം.










Manna Matrimony.Com
Thalikettu.Com







