ന്യൂഡൽഹി: ചൊവ്വാഴ്ച (ഡിസംബർ 8) രാജ്യവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണു ഹര്‍ത്താല്‍. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.
കർഷക നിയമങ്ങളിൽ കേന്ദ്രം മുന്നോട്ടു വയ്ക്കുന്ന ഭേദഗതികൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ദേശീയപാതകൾ ഉപരോധിച്ചുള്ള സമരം 9–ാം ദിവസത്തിലേക്ക് കടന്നതോടെ ഡൽഹിയിൽ ഭക്ഷ്യക്ഷാമം തുടങ്ങി.










Manna Matrimony.Com
Thalikettu.Com







