കൊച്ചി: കൊച്ചിയിൽ ഡ്യുട്ടിക്കിടെ വനിതാ പൊലീസുകാരെ കാറിടിച്ചു. മറൈന്‍ ഡ്രൈവില്‍ ജോലിക്കിടെ വനിതാ ട്രാഫിക് പൊലീസുകാരെയാണ് കാറിടിച്ച് തെറിപ്പിച്ചത് . പിങ്ക് പട്രോളിങ് വിഭാഗത്തിലെ ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നീ പൊലീസ് ഉദ്യോഗസ്ഥകൾക്കാണ് അപകടമുണ്ടായത്. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റ ഹേമചന്ദ്രയുടെ നില ഗുരുതമാണ്. ഇടിയുടെ ശക്തിയില്‍ ഹേമചന്ദ്രയുടെ തല കാറിന്റെ ചില്ലില്‍ ഇടിച്ച് ചില്ല് തകര്‍ന്നു. രാവിലെ പിങ്ക് പട്രോളിങിനുള്ള വാഹനം വരുന്നത് കാത്തിരിക്കുന്നതിനിടെ റോഡിന് മറുവശത്തുള്ള കടയിലേക്ക് നടന്നപ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നാവികസേനാ ഉദ്യോഗസ്ഥനായ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.










Manna Matrimony.Com
Thalikettu.Com







