ന്യൂഡൽഹി: ആധാർ വിവരങ്ങൾ ഉടമസ്ഥന് എപ്പോൾ വേണമെങ്കിലും പി.വി.സി. കാർഡ് രൂപത്തിൽ പ്രിന്റ് ചെയ്ത് ലഭിക്കുന്നതിനുള്ള ‘ഓർഡർ ആധാർ കാർഡ്’ സേവനത്തിന് തുടക്കമായി.
രജിസ്റ്റർചെയ്ത മൊബൈൽ നമ്പർ ഇല്ലെങ്കിൽ താത്കാലിക നമ്പറോ രജിസ്റ്റർ ചെയ്യാത്ത നമ്പറോ ഉപയോഗിച്ചും കാർഡ് ആവശ്യപ്പെടാം. 50 രൂപയടച്ച് ഓൺലൈൻ ആയി അപേക്ഷിച്ചാൽ തപാൽമാർഗം സ്പീഡ് പോസ്റ്റിൽ കാർഡ് വീട്ടിലെത്തുമെന്ന് യു.ഐ.ഡി.എ.ഐ. ട്വിറ്ററിലൂടെ അറിയിച്ചു. ഏറ്റവും പുതിയ പി.വി.സി.
കാർഡുകളിൽ സുരക്ഷയുറപ്പാക്കാൻ ക്യു.ആർ. കോഡും മറ്റ് സംവിധാനങ്ങളും ഉണ്ടായിരിക്കും. uidai.gov.in എന്ന ലിങ്ക് വഴി കാർഡിന് അപേക്ഷിക്കാം. ആധാർ കാർഡ് ഡിജിറ്റൽ രൂപത്തിൽ ലഭിക്കുന്നതിന് എംആധാർ ആപ്പ് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം. ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.










Manna Matrimony.Com
Thalikettu.Com







