സല്‍വാറിലും ചുവപ്പ് ദുപ്പട്ടയിലും അതി സുന്ദരിയായി കരീന കപൂര്‍. ഗര്‍ഭകാലം ആസ്വദിക്കുമ്പോഴും ഫാഷനില്‍ നിന്നും താന്‍ ഒട്ടും പുറകോട്ടുപോയിട്ടില്ലെന്ന് താരസുന്ദരി തെളിയിക്കുകയാണ്.
ദീപാവലി ആഘോഷത്തിനായി തന്റെ മാനേജര്‍ പൂനം ദമാനിയയുടെ വീട്ടിലെത്തിയപ്പോഴാണ് താരസുന്ദരി പരമ്പരാഗത വസ്ത്രത്തില്‍ തിളങ്ങിയത്. അമ്മ ബബിതയും സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ മസബ ഗുപ്തയും കരീനയ്‌ക്കൊപ്പമുണ്ടായിരുന്നു.
നിറവയറോടെയാണ് താരം ദീപാവലിയാഘോഷത്തിനെത്തിയത്. രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കരീന സെയ്ഫ് താര ദമ്പതികള്‍. ഗര്‍ഭകാലമായതുകൊണ്ടു പരമാവധി സന്തോഷമായിരിക്കാനായി ഒട്ടുമിക്ക ആഘോഷങ്ങളും കരീന സംഘടിപ്പിക്കുന്നുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ എല്ലാം വീട്ടില്‍വച്ച് വളരെ കുറച്ച് അതിഥികളുടെ സാന്നിധ്യത്തിലാണ് എന്നു മാത്രം. അടുത്തിടെ വീട്ടില്‍ കരീന ഹാലോവീന്‍ പാര്‍ട്ടി നടത്തിയിരുന്നു. അന്ന് കരീന ധരിച്ച ചെരിപ്പ് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.










Manna Matrimony.Com
Thalikettu.Com







