നടി ഖുശ്ബു അറസ്റ്റില്‍. ചിദംബരത്ത് പ്രതിഷേധ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റു ചെയ്തത്.
വിസികെ നേതാവിന്റെ മനുസ്മൃതി പരാമര്‍ശത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇത് വകവയ്ക്കാതെയാണ് ഖുശ്ബുവും സംഘവും സമരത്തില്‍ പങ്കെടുക്കുന്നതിനായി ചിദംബരത്തേക്ക് പുറപ്പെട്ടത്. ഖുശ്ബുവിനേയും പ്രവര്‍ത്തകരേയും തടഞ്ഞ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ത്രീകളുടെ അഭിമാനം കാക്കാന്‍ അവസാനശ്വാസം വരെ പോരാടുമെന്നു ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. പൊലീസ് വാനില്‍ അനുയായികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും ഖുശ്ബു ട്വീറ്റ് ചെയ്തു. സ്ത്രീസുരക്ഷയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയുമെന്നും അദ്ദേഹത്തിന്റെ പാതയില്‍ സഞ്ചരിക്കാനാണ് ശ്രമിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.










Manna Matrimony.Com
Thalikettu.Com







