അവതാരകയും ചലച്ചിത്ര നടിയുമായ പേര്‍ളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലുഡോയുടെ ട്രെയിലര്‍ പുറത്ത്. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ട്രെയിലര്‍ റിലീസായത്. നവംബര്‍ 12 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ സിനിമ സ്ട്രീം ചെയ്ത് തുടങ്ങും.
ഒരു പട്ടണത്തില്‍ സമാന്തരമായി നടക്കുന്ന നാല് കഥകളാണ് ചിത്രത്തിന്റെ പ്രമേയം. പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന ലുഡോയില്‍ അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, ഫാതിമ സന ഷെയ്ഖ്, സാന്യ മല്‍ഹോത്ര തുടങ്ങി ശ്രദ്ധേയരായ ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. അനുരാഗ് ബസുവിനൊപ്പം ഭൂഷണ്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, തനി സോമാരിറ്റ ബസു, കൃഷ്ണന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ചിത്രം 2020 ഏപ്രില്‍ 24നു റിലീസാകുമെന്നാണ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. കൈറ്റ്‌സ്, ബര്‍ഫി തുടങ്ങിയ മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് അനുരാഗ് ബസു. അവസാന ചിത്രമായ ജഗ്ഗ ജാഗൂസ് ഒരു വ്യത്യസ്ത ശ്രമമായിരുന്നുവെങ്കിലും ബോക്‌സോഫീസില്‍ പരാജയപ്പെട്ടിരുന്നു.










Manna Matrimony.Com
Thalikettu.Com







