കോട്ടയം: ഏറ്റുമാനൂർ കണ്ടൻചിറ പെട്രോൾ പമ്പിനു സമീപം സമീപം ബൈക്കിൽ ഇടിച്ച സ്വകാര്യ ബസ് നിർത്താതെ പോയി. ഇന്ന് വൈകിട്ട് 4 മണിയോടെ കണ്ടൻചിറ ഏറ്റുമാനൂർ റോഡിലാണ് സംഭവം. ബൈക്കിൽ രണ്ടു പേര് ഉണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. ഒരാൾക്ക് തലക്ക് ഗുരുതര പരിക്കാണ്. റോഡിൽ രക്തം തളം കെട്ടി കിടന്നിരുന്നു.
ഓൺലൈൻ ഡെലിവറി നടത്തുന്നവർ ഉപയോഗിക്കുന്ന സ്വിഗ്ഗി യുടെ ബാഗും, കുറച്ച് പച്ചക്കപ്പയുമാണ് സ്‌കൂട്ടറിൽ ഉണ്ടായിരുന്നത്. തൊട്ടുപുറകേ കാറിൽ എത്തിയവർ ആണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പാലക്കാട് രെജിസ്ട്രേഷനിലുള്ള സ്‌കൂട്ടറിൽ യാത്രക്കാർ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാർ ബഹളം വെച്ചിട്ടും സ്വകാര്യ ബസ് നിർത്താതെ പോകുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പോലീസ് അടുത്തുള്ള വീട്ടിലെ സി സി ടി വി ദൃശ്യം പരിശോധിക്കുന്നു.










Manna Matrimony.Com
Thalikettu.Com







