കൊല്ലം: അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ സ്വർണാഭരണങ്ങൾ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയതിന് പിന്നാലെ സൂരജിന്റെ അച്ഛനും അറസ്റ്റിൽ. സൂരജിന്റെ വീട്ടിൽ രാത്രിയിൽ ക്രൈം ബ്രാഞ്ച് നടത്തിയ തെളിവെടുപ്പിനിടയിലാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രനാണ് സ്വർണം കാണിച്ചുകൊടുത്തത്. ഇതിന് ശേഷമാണ് കേസിൽ സുരേന്ദ്രനെയും ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്രയുടെ കൊലപാതകത്തെ കുറിച്ച് സുരേന്ദ്രന് നേരത്തെ അറിയാമായിരുന്നുവെന്നാണ് സൂചന. ഇനി സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും ചോദ്യം ചെയ്യും. അവരേയും അറസ്റ്റ് ചെയ്യാനാണ് സാധ്യത.
കൊലപാതകത്തിലെ ഗൂഢാലോചനയിലും സ്വർണം ഒളിപ്പിക്കുന്നതിലും ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിലും സൂരജിന്റെ വീട്ടുകാരും കൂട്ടുനിന്നുവെന്ന പരാതി ശരിവയ്ക്കുന്നതിലേക്കാണ് അന്വേഷണം നീളുന്നത്. സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും ചൊവ്വാഴ്ച അറസ്റ്റിലായേക്കും. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ക്രൈം ബ്രാഞ്ച് സംഘം സൂരജിന്റെ വീട്ടിൽ എത്തിച്ചേർന്നത്. സമീപപ്രദേശങ്ങളിലടക്കം തിരച്ചിൽ നടത്തിയിരുന്നു.
ഒടുവിൽ വീടിന് സമീപത്തെ റബർ തോട്ടത്തിൽ രണ്ടിടങ്ങളിലായി മണ്ണിൽ കുഴിച്ചിട്ട സ്വർണാഭരണങ്ങൾ സുരേന്ദ്രൻ കാട്ടിക്കൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ കൊര്യങ്ങൾ പിതാവിനും അറിയാം എന്ന രീതിയിൽ സൂരജ് മൊഴിനൽകിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തെ കൊട്ടാരക്കരയിൽ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് രാത്രി വൈകി വീട്ടിൽ എത്തിച്ചേർന്നത്.










Manna Matrimony.Com
Thalikettu.Com







