നാളെ മുതൽ 1850 കെഎസ്ആർടിസി സർവീസുകൾ സംസ്ഥാനത്താകമാനം ജില്ലകൾക്കുള്ളിൽ ആരംഭിക്കും. ഓർഡിനറി സർവീസുകൾ മാത്രമേ നടത്തൂ. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ മാത്രമാകും സർവീസ്. കൂടുതൽ ഇളവുകൾ നൽകിയാൽ മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്ന് സ്വകാര്യ ബസ് ഉടമകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.