സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമല കയറാൻ ശ്രമിച്ച് വിവാദത്തിൽപെട്ട ആക്ടിവിസ്റ്റും, ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹ്ന ഫാത്തിമക്ക് ബി എസ് എൻ എൽ നിർബന്ധിത വിരമിക്കൽ നോട്ടീസ് നൽകി.
സ്വയം പിരിഞ്ഞുപോകാൻ നിർദേശിച്ചാണ് ബിഎസ്എൻഎൽ ഡിജിഎം നോട്ടീസ് നൽകിയത്. ആഭ്യന്തര വിജിലൻസ് കമ്മറ്റിയുടെ ഒന്നരവർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നടപടി.
വർഗീയ വികാരം ഉണർത്തുംവിധം പ്രവർത്തിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്ത് രഹനയെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ബി എസ് എൻ എൽ അന്വേഷണം തുടങ്ങിയത്. അതേസമയം നടപടിയെ നിയമപരമായി നേരിടുമെന്ന് രഹ്ന ഫാത്തിമ ഫെയ്സ്ബുക്കിൽ കുറിച്ചു










Manna Matrimony.Com
Thalikettu.Com







