കുട്ടനാട് : യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവാലം പുത്തൻപറമ്പിൽ ഇല്ലിക്കളം പി.ജെ.ജോസഫിന്റെയും ഗ്രേസമ്മയുടെയും മകൾ ജീന ജോസഫ് (26) ആണു മരിച്ചത്. കൊച്ചി ഇൻഫോപാർക്കിലെ കമ്പനിയിൽ ജീവനക്കാരിയാണ്
ലോക്ഡൗൺ കാരണം വീട്ടിലായിരുന്ന ജീനയ്ക്ക് ഹൈദരാബാദ് യൂണിറ്റിലേക്കു മാറണമെന്ന അറിയിപ്പ് ലഭിച്ചിരുന്നു. ബുധനാഴ്ച രാത്രി കിടപ്പുമുറിയിലേക്കു പോയ യുവതി ഇന്നലെ രാവിലെ 8 മണിയായിട്ടും കതകു തുറക്കാതിരുന്നതോടെ ബന്ധുക്കൾ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
അവിവാഹിതയാണ്. സഹോദരങ്ങൾ: ജിബിൻ ജോസഫ്, ജിത്തു ജോസഫ്.










Manna Matrimony.Com
Thalikettu.Com







