പാലക്കാട്: കൊല്ലം കൊട്ടിയം മുഖത്തല തൃക്കോവിൽവട്ടം നടുവിലക്കരയിൽ നിന്നു കാണാതായ സുചിത്ര (42) എന്ന യുവതി പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടിൽ കൊല്ലപ്പെട്ടതായി വിവരം. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്ത് പരിശോധന ആരംഭിച്ചു.
യുവതിയെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ മതിലിനോട് ചേർന്ന് കുഴിച്ചുമൂടിയെന്നാണു വിവരം. സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണ സംഘം ഇരുവരും താമസിച്ചിരുന്ന മണലിയിലെ വീട്ടിൽ യുവാവിന്റെ സാന്നിധ്യത്തിൽ തിരച്ചിൽ ആരംഭിച്ചു.
കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതി മാർച്ച് 17 ന് ആലപ്പുയിൽ ഭർത്താവിന്റെ അമ്മക്കു സുഖമില്ലെന്നു പറഞ്ഞാണ് സ്ഥാപനത്തിൽ നിന്നു ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് വിവരമൊന്നുമില്ലാതായതോടെ വീട്ടുകാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. മൃതദേഹം കുഴിച്ചിട്ടുവന്ന് സംശയിക്കുന്ന സ്ഥലത്ത് ഫോറൻസിക് വിദഗ്ധസംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന.










Manna Matrimony.Com
Thalikettu.Com







