കോട്ടയം: വിജയപുരം പഞ്ചായത്ത് എങ്ങനെ ഹോട്ട്സ്പോട്ട് ആയി ? രോഗം സ്ഥിരീകരിച്ച പാലക്കാട്ടെ ലോറിക്കാരന്റെ സഹായിക്ക് കോവിഡില്ല. പിന്നെ എങ്ങനെ ചുമട്ടുതൊഴിലാളിക്ക് രോഗം വന്നു?
എല്ലാ സാധ്യതയും പരിശോധിച്ച് വിശദമായ അന്വേഷണമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. മാർക്കറ്റിലെ .മുഴുവൻ തൊഴിലാളികളുടെയും സാംപിൾ പരിശോധിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. മാർക്കറ്റിലെ ചുമട്ടു തൊഴിലാളി ആയതിനാലാണ് സമ്പർക്കപ്പട്ടിക നീണ്ടു പോകാൻ സാധ്യതയുണ്ട്.
രോഗലക്ഷണം കാണിക്കാതെ രോഗ വാഹകരാകാനുള്ള സാധ്യതയുണ്ടെങ്കിലും മറ്റേതെങ്കിലും വഴിയിലാണോ രോഗം പകർന്നതെന്ന് അന്യോഷിക്കുന്നുണ്ട്.
തണ്ണിമത്തനുമായി കോട്ടയത്തെത്തിയ ലോറി ഡ്രൈവറുമായി സമ്പർക്കം ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത് . തണ്ണിമത്തനുമായി വന്ന ലോഡ് തിങ്കളാഴ്ച യാണ് ചന്തക്കടവ് ഭാഗത്ത് ഇറക്കിയത്. ഈ സമയത്ത് ലോറിയിലെ ഡ്രൈവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. 5.30 ഓടെ ലോഡ് ഇറക്കിത്തീർത്തു.
തിങ്കളാഴ്ചയാണ് മറ്റു ലോഡുകളും ഇറക്കിയത്. രണ്ടാം ദിവസം തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതലായും രോഗം പകരുന്നത് ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ സമയം എടുത്തിട്ടാണ്. മഹാരാഷ്ട്ര ഉൾപ്പെടെ കോവിഡ് രോഗം വ്യാപകമായ പല സംസ്ഥാനങ്ങളിൽ നിന്നും പലചരക്ക്, പച്ചക്കറി ലോഡുകൾ കോട്ടയം മാർക്കറ്റിൽ എത്തുന്നുണ്ട്. ഏതു വഴിയാണ് ചുമട്ടു തൊഴിലാളിക്ക് രോഗം വന്നതെന്ന് കണ്ടെത്തേണ്ടത് ആവശ്യമാണ്. അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് അധികൃതർ.
വിജയപുരം പഞ്ചായത്തിലും, പനച്ചിക്കാട് പഞ്ചായത്തിലുമാണ് ഇപ്പോൾ ഹോട്ട്സ്പോട്ട് നിശ്ചയിച്ചിരിക്കുന്നത്.










Manna Matrimony.Com
Thalikettu.Com







