തൊടുപുഴ: ഇടുക്കി ഗ്യാപ്പ്റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. തമിഴ്നാട് സ്വദേശിനി ഭാഗ്യ ജ്യോതി(50) ആണ് മരിച്ചത്. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
നേരത്തെ സ്റ്റെല്ലാ മേരിയെന്ന സ്ത്രീ മരിച്ചിരുന്നു.
തമിഴ്നാട്ടില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പെരിയകനാലില്‍വെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. 28 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 സ്ത്രീകളും നാല് പുരുഷന്‍മാരും ആറ് കുട്ടികളും ഉള്‍പ്പെടുന്നു.










Manna Matrimony.Com
Thalikettu.Com






